തിരുവനന്തപുരം: ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു
പിണറായി സർക്കാറിൻ്റെ നീക്കം. ഇത് പാര്‍ട്ടിയുടെ പിന്‍വാതില്‍ നിയമനമെന്നായിരുന്നു ആക്ഷേപമുയര്‍ന്നത്.
കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോൽക്കുകയും ചിത്തരേഷ് നടേശൻ പങ്കെടുക്കാതിരിക്കുകയും ചെയ്തു.
എന്നിട്ടും നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചതോടെ പോലീസിൽ വലിയ
എതിർപ്പ് ഉയർന്നു. ഇരുവരെയും എസ്ഐമാരായി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. ഒരുവർഷത്തെ പരിശീലനത്തിനുശേഷം ഇരുവർക്കും എസ്ഐമാരായി നിയമനം നൽകാനായിരുന്നു ഉത്തരവ്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ചിത്തരേശ് നടേശൻ പരാജയപ്പെടുകയും
പരിശോധനയിൽ വിജയിച്ച ഷിനു ചൊവ്വയ്ക്ക് നിയമനം നല്‍കാന്‍ പരിശീലനം ആരംഭിക്കുകയും ചെയ്തു.
പിന്നാലെയാണ് ഷിനു ചൊവ്വയ്ക് എസ് ഐ പരിശീലനം നൽകി വന്നിരുന്നത്.
അത് നിർത്തി വയ്ക്കാനാണ് ആഭ്യന്തരവകുപ്പ് മന്ത്രി നിർദ്ദേശം നൽകിയത്.
ശരീര സൗന്ദര്യമത്സര വിജയിയെ ഇൻസ്പെക്ടറായി നിയമനം നൽകിയത് വിവാദമായിരുന്നു. ഇന്ന് പരിശീലനം ആരംഭിക്കേണ്ടതായിരുന്നു ഷിനു ചൊവ്വ. നിയമനത്തിനെതിരെ മന്ത്രിക്ക് പരാതി നൽകിയിനെ തുടർന്നാണ് നടപടി. അതേസമയം, തന്റെ ഇൻസ്പെക്ടര്‍ പരിശീലനം നീട്ടിയ തീരുമാനത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ഷിനു ചൊവ്വ പ്രതികരിച്ചു. താനൊരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. തന്റെ നിയമനം കൊണ്ട് പ്രമോഷൻ നഷ്ടമാവുന്ന ചില ഉദ്യോഗസ്ഥരാണ് ഈ ഗൂഢാലോചനക്ക് പിന്നിലെന്നും ഷിനു ചൊവ്വ കൂട്ടിച്ചേര്‍ത്തു.



































