30.9 C
Kollam
Tuesday 6th October, 2026 | 11:29:39 AM
Home News Kerala മലമുകളിൽ നിന്നും കൂറ്റൻപാറ അടർന്നുവീണ് കെ എസ് ആർടിസി യാത്രക്കാരന് പരിക്ക്,വഴിമാറി ദുരന്തം

മലമുകളിൽ നിന്നും കൂറ്റൻപാറ അടർന്നുവീണ് കെ എസ് ആർടിസി യാത്രക്കാരന് പരിക്ക്,വഴിമാറി ദുരന്തം

rep. image

പെരുവന്താനം. മലമുകളിൽ നിന്നും കൂറ്റൻപാറ അടർന്നുവീണ് കെ എസ് ആർടിസി യാത്രക്കാരന് പരിക്ക്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്താണ് അപകടം. വൻ ദുരന്തം തെന്നിമാറിയത് തലനാരിഴയ്ക്ക്

ഇതുവഴി കടന്നുപോയ കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തായാണ് കല്ലു വന്നിടിച്ചത്. അല്‍പം മാറിയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനേ എന്ന് സ്ഥലവാസികള്‍ പറയുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി