Home News Kerala DYFIയെ സിപിഎം ബി ടീമാക്കി,പാലക്കാട് ഡി വൈ എഫ്ഐ സമ്മേളനം

DYFIയെ സിപിഎം ബി ടീമാക്കി,പാലക്കാട് ഡി വൈ എഫ്ഐ സമ്മേളനം

പാലക്കാട്. ഡിവൈഎഫ്ഐ സമ്മേളനത്തിൽ സിപിഐഎമ്മിന് രൂക്ഷ വിമർശനം.തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഐഎം നേതൃത്വം. പിണറായി വിജയനും എം വി ഗോവിന്ദനെതിരെയുമാണ് വിമർശനം ഉയർന്നത്.പിണറായിയുടെ പല പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു

ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത നേതാക്കൾ ഒഴിവാക്കണം. യുഡിഎഫ് യുവാക്കൾക്ക് പ്രാതിനിധ്യം നൽകി.എൽഡിഎഫിൽ അതുണ്ടായില്ല.മട്ടന്നൂരിൽ വികെ സനോജിന് ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം പരിശോധിക്കണം.DYFIയെ സിപിഐഎം ബി ടീമാക്കി. സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു DYFIയെ കൈപ്പിടിയിലൊതുക്കുന്നു

സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വിമർശനം. സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായപ്പോൾ DYFI കുറ്റപ്പെടുത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് ശരിയായില്ല. പാലക്കാട് ജില്ലയിൽ DYFI അംഗങ്ങളുടെ എണ്ണം കുറഞ്ഞു

DYFI ജില്ലാ നേതൃത്വം നിർജീവമെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളന ചർച്ചയിൽ വിമർശനം ഉയർന്നു