31.2 C
Kollam
Tuesday 10th November, 2026 | 03:27:05 PM
Home News Breaking News തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഏറെയാണ്. മൊത്തം അംഗങ്ങളിൽ 1/3 പ്രമേയത്തിലും 101 അംഗ കോർപ്പറേഷനിൽ 34 പേരും ഒപ്പിടണം.

Also Read: ‘പച്ചക്കറി കൃഷിക്ക് ഒരു കോടി സബ്സിഡി വാങ്ങി’; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം

കോൺഗ്രസിനും സിപിഎമ്മിനും ഒറ്റക്ക് പ്രമേയം കൊണ്ട് വരാനാകില്ല. എന്നാൽ ഇരു പാർട്ടികളും തമ്മിൽ ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവരുന്നതിൽ ധാരണയുമായില്ല. ഭാവിയിൽ ഇത് രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇരു പക്ഷത്തിനും ആശങ്ക.

പ്രമേയം അവതരിപ്പിക്കണമെങ്കിൽ കൗൺസിലിന്റെ പകുതിയിൽ അധികം അംഗങ്ങൾ ഹാജരാകണം. അതായത് 51 പേര് എങ്കിലും ഹാജരാകണം . കോൺഗ്രസിനും സിപിഎമ്മിനും കൂടിയുള്ളത് 49 അംഗങ്ങൾകൂടെ ഒരു സ്വതന്ത്രനും (സുധീഷ് ) മാത്രമാണ്. ഭരണപക്ഷത്ത് സുഗതൻ ഇല്ലാതെ 50 പേർ (സ്വതന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെ)കൗൺസിലിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് വേണം. അതേസമയം, പ്രശ്നം ചർച്ച ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.