29.1 C
Kollam
Saturday 26th September, 2026 | 10:51:58 AM
Home News Breaking News ‘പച്ചക്കറി കൃഷിക്ക് ഒരു കോടി സബ്സിഡി വാങ്ങി’; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം

‘പച്ചക്കറി കൃഷിക്ക് ഒരു കോടി സബ്സിഡി വാങ്ങി’; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം

ന്യൂഡൽഹി: കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്സിഡി വാങ്ങിയത്. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.

Also Read: ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ

മന്ത്രിയുടെ പച്ചക്കറി തോട്ടത്തിന് മുന്നിലുള്ള ബോർഡിലാണ് ഭഗീരഥ് ചൗധരി സബ്സിഡി വാങ്ങിയെന്ന് എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ വിവരങ്ങൾക്കൊപ്പമാണ് ഇതെഴുതിയിരിക്കുന്നത്. മന്ത്രിയുടെ കുടുംബമാണ് വെള്ളരിക്ക കൃഷി ചെയ്തത്. ഇതിനായി മന്ത്രിയുടെ കുടുംബം ഒരു കോടിവരെ സബ്സിഡി വാങ്ങിയെന്നാണ് റിപ്പോർട്ട്. പച്ചക്കറി കൃഷി പരിപോഷിപ്പിക്കാനായി കേന്ദ്രസർക്കാർ സബ്സിഡി നൽകി വരുന്നുണ്ട്. പരമാവധി ഒരു കോടി വരെയാണ് സബ്സിഡി ലഭിക്കുക. അതേസമയം, സബ്സിഡി അനുവദിക്കുന്ന ബോർഡിലെ ഉപാധ്യക്ഷനാണ് മന്ത്രി.