25.2 C
Kollam
Wednesday 12th August, 2026 | 06:35:17 AM
Home News Breaking News ഹൈബ്രിഡ് കഞ്ചാവ് വേട്ട, റാക്കറ്റിന്റെ മാസ്റ്റർബ്രൈയിനായ മലയാളി വിദേശത്ത്

ഹൈബ്രിഡ് കഞ്ചാവ് വേട്ട, റാക്കറ്റിന്റെ മാസ്റ്റർബ്രൈയിനായ മലയാളി വിദേശത്ത്

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ റാക്കറ്റിന്റെ മാസ്റ്റർബ്രൈയിനായ മലയാളി വിദേശത്ത്. ഇയാൾക്കായി പൊലീസ് ഉടൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. അറസ്റ്റിലായ ദമ്പതികൾക്ക് കോടികളുടെ ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉന്നതർ പങ്കെടുക്കുന്ന വൈറ്റ് കോളർ ലഹരി പാർട്ടികളിൽ വിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചത്. വൻകിട റിസോർട്ടുകളിലെയും ആഡംബര കപ്പലുകളിലെയും വീക്കെൻഡ് പാർട്ടികൾക്കും സംഘ ഹൈബ്രിഡ് ലഹരി വിതരണം ചെയ്തിരുന്നു.


ചുരുങ്ങിയത് 60 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കഴിഞ്ഞ നാളുകളിൽ കൊച്ചിയിലെത്തിയെന്നാണ് വിവരം. ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് ലഹരിമരുന്ന് സംഘം സൂക്ഷിച്ചിരുന്നത്.