Home News Breaking News പതിനാറാം കേരള നിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി

പതിനാറാം കേരള നിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി

തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ ഒമ്പതിന് ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ മുമ്പാകെയാണ് എം എൽ എ മാർ സത്യപ്രതിജ്ഞ ചൊല്ലിയത്.കളമശ്ശേരി എം എൽ എ വി ഇ അബ്ദുൾ ആണ് ആദ്യം സത്യപ്രതിഞ്ജ ചൊല്ലിയത്. അക്ഷരമാലാക്രമത്തിൽ ആണ് എം.എൽ.എമാരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. നാളെ സ്പീക്കറെ തെരഞ്ഞെടുക്കുകയും, തുടർന്ന് ഈ മാസം 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുകയും ചെയ്യും.

ആലുവക്കാർക്ക് നന്ദിപറഞ്ഞ് അൻവർ സാദത്ത് എംഎൽ എ .മഞ്ചേശ്വരം എം എൽ എ എ കെ എം ആഷറഫ് കന്നടഭാഷയിൽ സത്യ വാചകം ചൊല്ലിയപ്പോൾ കോഴിക്കോട് സൗത്തിൽ നിന്നും ജയിച്ച ഫൈസൽ ബാബു, മാത്യു കുഴൽ നാടൻ, രമേശ് പിഷാരടി എന്നിവർ ഇംഗ്ലീഷിലാണ്‌ പ്രതിഞ്‌ജ ചൊല്ലിയത്. ബ ടി ബൽറാം സഗൗരവം പ്രതിഞ്ജചെയ്ത പ്പോൾ യൂത്ത്ലീഗ് നേതാവ് പി കെ ഫൈസൽ സൃഷ്ടാവിന്റെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്.

എൽ ഡി എഫ് എം എൽ എ മാർ സഗൗരവം പ്രതിഞ്ജ ചൊല്ലിയപ്പോൾ സ് യുഡിഎഫ്‌ സ്വതന്ത്രരായി ജയിച്ച മുൻ സിപിഎം നേതാക്കളായ ടി കെ ഗോവിന്ദനും ,വി കുഞ്ഞികൃഷ്ണനും സഗൗരവം പ്രതിജ്ഞ ചൊല്ലി