മൈനാഗപ്പളളി.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മൈനാഗപ്പളളി യൂണിറ്റ്, സഖാവ് കെ. ശ്രീധരൻ ഗ്രന്ഥശാല കല്ലുകടവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ബാലോത്സവം അറുപതോളം കൂട്ടുകാരുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ആഹ്ലാദകരമായി.
പാട്ടു മൂലയിൽ അനിൽ ബാബുവും രാധാകൃഷ്ണനും കുട്ടികളെ ആവേശ കൊടു മുടിയിൽ എത്തിച്ചു.
പാടാനും പറയാനും നാണക്കാരായ ചില കൂട്ടുകാരെ നല്ല പാട്ടുകാരാകാൻ പറ്റും എന്ന ആത്മവിശ്വാസം നൽകാൻ വേനൽ കിലുക്കത്തിനായി .
എം.എസ്. സൂരജും കെ.ആർ അനിലും നയിച്ച ഒറിഗാമി മൂലയും പരീക്ഷണ മൂലയും കൂട്ടുകാരുടെ കൗതുകവും ആകാംക്ഷയും നിറഞ്ഞതായിരുന്നു. ഇന്ദ്രജാലം പോലെ ശാസ്ത്ര പരീക്ഷണങ്ങൾ മുന്നിൽ നിറഞ്ഞപ്പോൾ ആ കൗതുക കാഴ്ചകൾ എന്തുകൊണ്ടാണ്, എങ്ങനെയാണ്. കാര്യ-.കാരണങ്ങൾ സ്വയം ബോധ്യപ്പെട്ട് സ്വന്തമാക്കിയപ്പോൾ ആഹ്ലാദം അണ പൊട്ടിയൊഴുകി. രാവിലെ മഞ്ഞുരുക്കലിൻ്റെ മാസ്മരികതയിൽ ഒന്നായ് തീർന്ന കൂട്ടുകാർ പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓരോ ബലോത്സവ മൂലയിലും എത്തിയത്. രാവിലെ വാർഡ് മെമ്പർ ശ്രീമതി റഹിയാനത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള ആശംസ നേർന്നു. യൂണിറ്റ് സെക്രട്ടറി ശ്രീനു vs സ്വാഗതവും എം സതീശൻ നന്ദിയും പറഞ്ഞു.




































