Home News Local സിൽവർ ലൈൻ പദ്ധതി:ശാസ്താംകോട്ട,കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾക്കും ആശ്വാസം

സിൽവർ ലൈൻ പദ്ധതി:ശാസ്താംകോട്ട,കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾക്കും ആശ്വാസം

Advertisement

ശാസ്‌താംകോട്ട:രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത്,ജനങ്ങളെ വെല്ലുവിളിച്ച് ഏതു പ്രതിസന്ധിയെയും മറികടന്ന് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ കെ.റെയിൽ സിൽവർ ലൈൻ പദ്ധതി പുതിയ സർക്കാർ ഉപേക്ഷിച്ചതായുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിൽ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട,കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾക്കും ആശ്വാസം.ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ വഴി കടന്നുവരുന്ന കെ റെയിൽ പാത കുന്നത്തൂർ പഞ്ചായത്തിനെ രണ്ടായി പിളർത്തി പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് വഴിയാണ് അടുത്ത ജില്ലയിലേക്ക് കടന്നുപോകുന്നത്.

ഇതോടെ ഭൂമിയും വീടും നഷ്‌ടപ്പെടുമെന്ന ആശങ്കയും പാത കടന്നുപോകുന്നതോടെ ഒരു പ്രദേശം രണ്ടായി മാറുമെന്ന നിരാശയും ജനങ്ങളിൽ നിഴലിച്ചു.പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂമി റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ മാർക്ക് ചെയ്യപ്പെട്ടതോടെ ബാങ്ക് വായ്പ വരെ കിട്ടാത്ത നിലയിലായി.പെൺമക്കളുടെ വിവാഹം അടക്കം മുടങ്ങിയതോടെ ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരായി.ഇതോടെ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി രൂപപ്പെട്ടു.താലൂക്കിൽ കെ റെയിൽ സിൽവർ ലൈൻ സെമിസ്പീഡ് റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നിരവധി സമരങ്ങളാണ് നടന്നിട്ടുള്ളത്.

താലൂക്കിൽ കുന്നത്തൂർ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് കൂടുതൽ സമരങ്ങളും നടന്നിട്ടുള്ളത്.കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പി,ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ എംഎൽഎ എന്നിവരാണ് പ്രധാനമായും സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.അതിനിടെ കെ റെയിൽ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവരുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാൻ നടപടിയെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്.

Advertisement

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here