കുടുംബകോടതിയിലെ വെയിറ്റിങ് റൂമില്‍ വെച്ച് എതിര്‍ കക്ഷിയുടെ അഭിഭാഷകയെ മര്‍ദിച്ചു,അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: തലശേരി കുടുംബകോടതിയിലെ വെയിറ്റിങ് റൂമില്‍ വെച്ച് അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം സ്വദേശിനിയും സീനിയര്‍ അഭിഭാഷകയുമായ പി വി സോണിക്കാണ് (56) മര്‍ദ്ദനമേറ്റത്. മാഹി എക്‌സല്‍ പബ്‌ളിക് സ്‌കൂള്‍ അധ്യാപകന്‍ വിളക്കോട്ടൂര്‍ കീഴാലി പൊയില്‍ വീട്ടില്‍ കെ പി ദിവാകരനാ(51)ണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച്ച പകല്‍ 12.15ന് കുടുംബ കോടതിയിലെ കൗണ്‍സിലിങ് ഹാളിന് പുറത്തായിരുന്നു സംഭവം. വെയിറ്റിങ് റൂമില്‍ സുഹൃത്ത് അഡ്വ.സുസ്മിതയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു അഡ്വ.സോണി. … Continue reading കുടുംബകോടതിയിലെ വെയിറ്റിങ് റൂമില്‍ വെച്ച് എതിര്‍ കക്ഷിയുടെ അഭിഭാഷകയെ മര്‍ദിച്ചു,അധ്യാപകനെതിരെ കേസ്