Home News Local വേങ്ങ താന്നിക്കല്‍ ശ്രീഭുവനേശ്വരീക്ഷേത്രത്തിലെ മകം മഹോല്‍സവവും പ്രതിഷ്ഠാ വാര്‍ഷികവും തുടങ്ങി

വേങ്ങ താന്നിക്കല്‍ ശ്രീഭുവനേശ്വരീക്ഷേത്രത്തിലെ മകം മഹോല്‍സവവും പ്രതിഷ്ഠാ വാര്‍ഷികവും തുടങ്ങി

ശാസ്താംകോട്ട. വേങ്ങ താന്നിക്കല്‍ ശ്രീഭുവനേശ്വരീക്ഷേത്രത്തിലെ മകം മഹോല്‍സവവും പ്രതിഷ്ഠാ വാര്‍ഷികവും തുടങ്ങി.തന്ത്രി ഹരിപ്പാട് പുല്ലാംവഴി ദേവന്‍കൃഷ്ണന്‍നമ്പൂതിരിമുഖ്യകാര്‍മ്മികനാകും. ഇന്ന് വൈകിട്ട് ഏഴിന് പൂമൂടല്‍,നൃത്തപരിപാടി.

22ന് രാവിലെ കഞ്ഞിസദ്യ,വൈകിട്ട് ഏഴിന് പൂമൂടല്‍7.30ന് കഥാപ്രസംഗം,ഒന്‍പതിന് കൈകൊട്ടിക്കളി. 23ന് തിരു ഉല്‍സവം,രാവിലെ 6.30ന് പൊങ്കാല,8.30ന് കഞ്ഞിസദ്യ,10.30ന് വാര്‍ഷിക കലശ പൂജ,11ന് സര്‍പ്പപൂജ,നൂറുംപാലും, വൈകിട്ട് അഞ്ചിന് താലപ്പൊലി,കെട്ടുകാഴ്ചരാത്രി പത്തിന് നൃത്തമെഗോഷോ