Home News Local കണ്ണുകൾ കൊണ്ട് രചിച്ച അപൂർവ്വ പുസ്തകത്തിന്റെ ചർച്ച ഒരുക്കി ഗ്രന്ഥശാല പ്രവർത്തകർ

കണ്ണുകൾ കൊണ്ട് രചിച്ച അപൂർവ്വ പുസ്തകത്തിന്റെ ചർച്ച ഒരുക്കി ഗ്രന്ഥശാല പ്രവർത്തകർ

കരുനാഗപ്പള്ളി . ശരീരത്തിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട “‘സ്പൈനൽ മസ്കുലാർ ഡിസ്ട്രോഫി” എന്ന അപൂർവ്വ രോഗ ബാധിതനായ പി എസ് കൃഷ്ണകുമാർ രചിച്ച ‘നൂറ്റാണ്ടുകളുടെ നടകളിൽ ‘എന്ന പുസ്തകത്തിന്റെ ചർച്ചയും ആദരവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സി എസ് സുബ്രഹ്മണ്യൻ പോറ്റി ഗ്രന്ഥശാലയുടെയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംഘാടനത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരൻ വി എം രാജമോഹൻ പുസ്തക പരിചയം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ എൻ രാജൻപിള്ള അധ്യക്ഷനായി. പ്രൊഫ ആർ അരുൺകുമാർ , എം സുരേഷ് കുമാർ , ഇടക്കുളങ്ങര ഗോപൻ,എ സജീവ്, എസ് ശിവകുമാർ,എൻ എസ് അജയകുമാർ , സബിത ജി. നായർ , ഗ്രന്ഥകർത്താവ് പി എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.


ജന്മനാ തന്നെ അപൂർവ്വ രോഗം ബാധിച്ച് കിടപ്പിലായ കൃഷ്ണകുമാർ പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കണ്ണുകൾ കൊണ്ടാണ് പുസ്തക രചന പൂർത്തിയാക്കിയത്. രാജ്യത്തുതന്നെ അപൂർവ്വമായ രീതിയിൽ പുസ്തക രചനയിലൂടെ ശ്രദ്ധേയനായ കൃഷ്ണകുമാറിനും കൃഷ്ണകുമാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സുഹൃത്തുക്കളെയും ചടങ്ങിൽ ആദരിച്ചു.