27.7 C
Kollam
Monday 21st September, 2026 | 01:47:09 PM
Home News Local ഇരവിപുരം കുന്നത്തുകാവ് ക്ഷേത്രത്തിന്റെ സമീപത്തായി തീപിടുത്തം

ഇരവിപുരം കുന്നത്തുകാവ് ക്ഷേത്രത്തിന്റെ സമീപത്തായി തീപിടുത്തം

കൊല്ലം. ഇരവിപുരം കുന്നത്തുകാവ് ക്ഷേത്രത്തിന്റെ സമീപത്തായി ഉച്ചയോടു കൂടി തീപിടുത്തം ഉണ്ടായി. ക്ഷേത്രത്തിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തൊട്ടടുത്തുതന്നെ ഒരു കുഴിയിലിട്ട് തീ കത്തിക്കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ തീ പുകഞ്ഞു പുകഞ്ഞു കിടക്കുകയും സമീപപ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തു.

തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം ഭാരവാഹികൾ തീ അണയ്ക്കുവാൻ ശ്രമിച്ചു എങ്കിലും അവർക്ക് കഴിയാതെ വന്നപ്പോൾ കൊല്ലത്തെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊല്ലത്തുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി. തീ പൂർണമായും നിയന്ത്രണവിധേയമാക്കി.(ബൈറ്റ് ) സർപ്പക്കാവ് കൂടി ഉള്ള ക്ഷേത്രം ആയതിനാൽ കാവിന്റെ ഭാഗത്ത് കാട് മൂടിയ നിലയിൽ ആയിരുന്നു. ആ ഭാഗത്തേക്ക് തീപിടുത്തം ഉണ്ടാകാഞ്ഞത്. കാവ് നിലനിർത്തുവാൻ സാധിച്ചു.