27.7 C
Kollam
Monday 21st September, 2026 | 03:07:52 PM
Home News Local റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് 24 വരെ മാറ്റാം

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് 24 വരെ മാറ്റാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര (നീല, വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി ഫെബ്രുവരി 24 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പഞ്ചായത്തുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അപേക്ഷ സമര്‍പ്പിക്കാം. 1000 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള കോണ്‍ക്രീറ്റ് വീട്, കാര്‍ എന്നിവയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.