30.4 C
Kollam
Wednesday 28th October, 2026 | 02:26:15 PM
Home News Local ഡിജിറ്റൽ ക്രോപ്പ് സർവ്വേ പദ്ധതിയിൽസർവ്വേയർ തസ്തികയിൽ അപേക്ഷിക്കാം

ഡിജിറ്റൽ ക്രോപ്പ് സർവ്വേ പദ്ധതിയിൽസർവ്വേയർ തസ്തികയിൽ അപേക്ഷിക്കാം

Advertisement

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ കാർഷിക വിളകളെപറ്റിയുള്ള സമഗ്ര ഡാറ്റാ ബേസ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ ക്രോപ്പ് സർവ്വേ പദ്ധതിയിൽ സർവ്വേയർ തസ്തികയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ് ആധാർ പകർപ്പ് വെള്ള പേപ്പറിൽ അപേക്ഷ എന്നിവ ജനുവരി 27ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് കുന്നത്തൂർ കൃഷിഭവനിൽ നൽകേണ്ടതാണ്.സർവെയ്യർ പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യതയും സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള അറിവും പ്രദേശത്തെ സ്ഥലങ്ങളെയും വിളകളെയും പറ്റിയുള്ള ഏകദേശ ധാരണയും ഉള്ള തദ്ദേശവാസികളായ യുവതി യുവാക്കൾ ആയിരിക്കണം അപേക്ഷകർ.