26.7 C
Kollam
Wednesday 22nd July, 2026 | 09:08:09 PM
Home News Local ശാസ്താംകോട്ട തടാകം സന്ദർശിക്കാൻ എത്തുന്നവരെ കുരുക്കിലാക്കാൻ പ്രവേശന കവാടത്തിൽ താഴ്ന്ന് കേബിൾ വയറുകൾ

ശാസ്താംകോട്ട തടാകം സന്ദർശിക്കാൻ എത്തുന്നവരെ കുരുക്കിലാക്കാൻ പ്രവേശന കവാടത്തിൽ താഴ്ന്ന് കേബിൾ വയറുകൾ

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകം സന്ദർശിക്കാൻ എത്തുന്നവർക്ക് ഭീഷണിയായി പ്രവേശന കവാടത്തിൽ താഴ്ന്ന് കിടക്കുന്ന കേബിൾ വയറുകൾ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.കോളേജ് റോഡിൽ നിന്നും അമ്പലക്കടവിലേക്ക് ഇറങ്ങുന്ന പടവുകൾ തുടങ്ങുന്ന ഭാഗത്താണ് കേബിൾ വയറുകൾ താഴ്ന്ന് കിടക്കുന്നത്.ടൂറിസം സാധ്യതകൾ പരിഗണിച്ച് ജില്ലാ പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് പഴയ പൊട്ടിപ്പൊളിഞ്ഞ് കിടന്ന സിമൻ്റ് പടവുകൾ ടൈൽ പാകി ആധുനിക രീതിയിൽ നവീകരിച്ചിരുന്നു.കൂടാതെ കവാടത്തിൽ ‘ജലമുഖം’ എന്ന പേരിൽ ആർച്ചും സ്ഥാപിച്ചിരുന്നു.ഇതിനു മുൻപിലാണ് കേബിൾ കുരുക്ക് രൂപപ്പെട്ടിരിക്കുന്നത്.കേബിളിൽ  കാട്ടുവള്ളികൾ പടർന്നു കയറുകയും ചെയ്തിട്ടുണ്ട്.കണ്ണൊന്ന് തെറ്റിയാൽ കേബിൾ കഴുത്തിൽ കുരുങ്ങാനുള്ള സാധ്യത കൂടുതലാണ്.കടവിലേക്ക് ഇറങ്ങുന്നവരും കയറി വരുന്നവരും കുനിഞ്ഞ് പോകുന്നതിനാലാണ് അപകടം സംഭവിക്കാത്തത്.നവീകരണം നടന്നതോടെ വിവാഹ പാർട്ടികളടക്കം നിരവധി പേരാണ് ഫോട്ടോ ഷൂട്ടിനും മറ്റുമായി ദിവസവും ഇവിടേക്ക് എത്തുന്നത്.എന്നാൽ മാസങ്ങളായി തുടരുന്ന അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്.