ശാസ്താംകോട്ട:ശാസ്താംകോട്ട കായലിൽ നിന്നും മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണ യുവാവ് മരിച്ചു.മനക്കര വിശാഖ് ഭവനത്തിൽ വേണുവിൻ്റെയും രജനിയുടെയും മകൻ
വിവേക് (30) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് കണ്ണമ്പള്ളിക്കാവ് ഭാഗത്താണ് അപകടം ഉണ്ടായത്.തുടർന്ന് ശാസ്താംകോട്ട,കൊല്ലം ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നെത്തിയ സ്ക്യൂബ ടീമുകളുടെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.സഹോദരങ്ങൾ:വിശാഖ്,വിഷ്ണു.
ശാസ്താംകോട്ട നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ രമേശ്ചന്ദ്രയുടെ നേതൃത്വത്തിൽ സ്കൂബ ടീം അംഗങ്ങളായ മനോജ് കുമാർ , ഗോപകുമാർ , രാജേഷ്, ഷാനവാസ് , വിജേഷ് , സുരേഷ് കുമാർ, ശ്രീരാമരാജ് പ്രദീപ്, ഷാജി എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് പങ്കാളികളായത്.































