കുന്നത്തൂർ:വീടിൻ്റെ പിൻവശത്തെ അയയിൽ തുണി വിരിക്കുന്നതിനിടെ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.കുന്നത്തൂർ കിഴക്ക് റ്റി.എസ് ഭവനിൽ തുളസീധരൻ(65) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ക്ഷീര കർഷകനായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഭാര്യ:പരേതയായ ഷീലാകുമാരി.മക്കൾ:അതുൽ,അതുല്യ.

































