എറണാകുളം മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉതുപ്പ്, ഭാര്യ അന്നമ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് അയല്‍വാസി ജോസ് കാലടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി പൊലീസാണ് പ്രതിയെ പിടികൂടിയത്.
കൃഷിക്ക് മരുന്ന് തളിക്കുന്ന ഉപകരണം മോഷണം പോയതുമായി ബന്ധപ്പെട്ട് വൃദ്ധദമ്പതികള്‍ ജോസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജോസ് ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ കത്തിയുപയോഗിച്ച് ഇയാള്‍ ഇരുവരുടെയും തലയ്ക്ക് വെട്ടുകയായിരുന്നു.



























