25.8 C
Kollam
Thursday 22nd October, 2026 | 10:07:46 PM
Home News Local ശൂരനാട് തെങ്ങുംവിള മസ്ജിദിനു സമീപം കാർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ശൂരനാട് തെങ്ങുംവിള മസ്ജിദിനു സമീപം കാർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ശാസ്താംകോട്ട. അമിത വേഗതയിലെത്തിയ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു.ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ മൻസിലിൽ അനീഷയുടെ മകന്‍ ആഹിൽ മുഹമ്മദ് (9) ആണ് മരിച്ചത്. തെങ്ങുംവിള മസ്ജിദിനു സമീപം വെച്ച് അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം സംഭവിച്ചത്.

അവധിദിനമായ ഇന്നലെ ഗാന്ധിഭവന്‍ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തിലായിരുന്നു കുട്ടി. യാത്ര അവസാനിപ്പിച്ച് പള്ളിക്കു സമീപം സംഘം എത്തിയപ്പോഴാണ് അപകടം. ഉടന്‍തന്നെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകിട്ട് മരിച്ചു. ശൂരനാട് പിഎസ് പിടിഎം സ്കൂളിലെ വിദ്യാര്‍ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here