25.8 C
Kollam
Thursday 22nd October, 2026 | 09:24:17 PM
Home News Breaking News ഓച്ചിറയില്‍ ബവ്റിജസ് ഔട്ട്ലെറ്റില്‍ മോഷണം

ഓച്ചിറയില്‍ ബവ്റിജസ് ഔട്ട്ലെറ്റില്‍ മോഷണം

ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്ലെറ്റില്‍ മോഷണം. ബാങ്കില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോയെന്ന് സ്റ്റോക്ക് പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂ. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചെത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍നിലയിലെ എക്സ്ഹോസ്റ്റ് ഫാന്‍ ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തി. ഇതുവഴിയാകാം മോഷ്ടാവ് അകത്തുകടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് ഇന്നലെ കനത്ത മഴയുണ്ടായിരുന്നു. ഈ സമയത്താകാം മോഷണം നടന്നതെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. ബാങ്കില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിയായിരുന്നതിനാലാണ് പണം ഔട്ട്ലെറ്റില്‍ സൂക്ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
മോഷണവുമായി ബന്ധപ്പെട്ട് ബവ്റിജസ് ഔട്ട്ലെറ്റില്‍ പരിശോധന തുടരുകയാണ്. മൂന്ന് മാസം മുന്‍പ് കരുനാഗപ്പള്ളിയിലെ ബവ്റിജസ് ഔട്ട്ലെറ്റിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here