28.3 C
Kollam
Tuesday 18th August, 2026 | 10:20:14 AM
Home News Breaking News ശൗര്യം കുറയാതെ അര്‍ജ്ജുന്‍ആയങ്കി, ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി രംഗത്ത്

ശൗര്യം കുറയാതെ അര്‍ജ്ജുന്‍ആയങ്കി, ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി രംഗത്ത്

കൊച്ചി.പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് ഊന്നുകൽ സിഐയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിലെ ഭീഷണി.ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു.പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്.

ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും അർജുൻ ആയങ്കി വെല്ലുവിളിച്ചു.ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.