കൊല്ലം. മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്‌ണ(26)യുടെ തിരച്ചിലില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതിനെതിരെ മാതാവ് രേഷ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഗൗതം കൃഷ്‌ണയുടെ പിതാവ് രാധാകൃഷ്ണന്‍, മുത്തച്ഛൻ രാജീവൻ എന്നിവർ മരിച്ചിരുന്നു അധികൃതരുടെഭാഗത്തുനിന്നും അടിയന്തരവും ഊര്‍ജ്ജിതവുമായ തിരച്ചില്‍ ഉറപ്പുനല്‍കിയാണ് മാതാവ് പിന്മാറിയത്.കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പ്രശ്നത്തില്‍ ഇടപെട്ടു.
ഗൗതം കൃഷ്‌ണ(26)യെ കടലിൽ കാണാതായിട്ട് ഏഴു നാൾ പിന്നിടുമ്പോഴാണ് തിര ച്ചിൽ പേരിനു മാത്രമെന്ന ആരോ പണവുമായി ബന്ധുക്കളും സു ഹൃത്തുക്കളും എത്തുന്നത്.മുങ്ങിത്താണ പ്രിയ സുഹൃത്തിനെ പിടിച്ചു വള്ളത്തി നടുത്തു വരെ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ലെന്ന ദുഃഖത്തിലാണ് ഒപ്പമുണ്ടായിരുന്നവര്‍. കഴിഞ്ഞ 6 ദിവസമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തങ്കശ്ശേ രി മുതൽ വെള്ളനാത്തുരു ത്ത് വരെ ഇരുപ തോളംപേർ തിരച്ചിലിൽ പങ്കാളികളാണ്. രാവിലെ തു ടങ്ങുന്ന തിരച്ചിൽ രാത്രി വരെ തുടരുന്നു. കഴിഞ്ഞ ദിവസം ഫിഷറീസ് ബോട്ടിൽ അഷ്ടമുടിക്കായലിൽ ഉച്ച മുതൽ വൈകിട്ട് വരെ പരി ശോധന നടത്തിയിരുന്നു. നേരത്തേ ഉണ്ടായിരുന്ന വള്ളവും വീടും വിറ്റും കടം വാങ്ങിയുമാണ് 6 മാസം മുൻപ് ഗൗതമും പിതാവും മുത്തച്‌ഛനും ചേർന്ന് വള്ളം വാങ്ങിയത്. 25 ലക്ഷത്തിലധി കം രൂപ വള്ളം ഇറക്കുന്നതിനായി ചെലവിട്ടു.
കടലിലെ തിരച്ചി ലിൽ ആവശ്യമായ നാവികസേന യുടെ സഹായം ഇനിയും ലഭ്യമാക്കിയിട്ടില്ലെന്നും ഹെലികോപ്റ്ററി ന്റെ സഹായത്തോടെയുള്ള വ്യോമ നിരീക്ഷണവും പേരിനു മാത്രമാണെന്നുമാണ് പരാതി. കോസ്‌റ്റ് ഗാർഡിന്റെ സഹായ ത്തോടെ ഉൾക്കടലിൽ തിരച്ചിൽ നടത്തണമെന്നാണ് ആവശ്യം. ഗൗതമിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ 20 അംഗ സം ഘം തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, പരിമിതികൾ ഇവരെയും വലയ്ക്കുന്നു. ഒരു മത്സ്യ ത്തൊഴിലാളി കുടുംബത്തിലെ മൂ ന്നുപേർ അപകടത്തിൽപെട്ടെങ്കി ലും ഉത്തരവാദപ്പെട്ട പലരും ഫോ ണിൽ പോലും ബന്ധുക്കളെ ആശ്വസിപ്പിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു.
കായലിലും കടലിലും ഡ്രോൺ പരിശോധന നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. ബോട്ടുകൾ വച്ചുള്ള പരിശോധന പേരി നു മാത്രമാണ് നടക്കുന്നത്. എന്നാൽ കടൽ ഭിത്തിയുള്ള തീര ങ്ങൾ കേന്ദ്രീകരിച്ചു ഡ്രോൺ നി രീക്ഷണം വേണമെന്നാണ് നാട്ടു കാരുടെയും ജനപ്രതിനിധികളുടെ യും മറ്റും ആവശ്യം. എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാമെന്ന് പഞ്ചായത്ത് അധികൃതർ വാഗ്ദാനം
ചെയ്‌തിട്ടുണ്ട്.വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഗൗതം കൃഷ്‌ണയുടെ പിതാവ് രാധാകൃഷ്ണന്‍, മുത്തച്ഛൻ രാജീവൻ എന്നിവർ മരിച്ചിരുന്നു. ഗൗതമിനായുള്ള കാത്തിരിപ്പ് തുടരുകയാണ് എങ്ങ നെയും ഗൗതമിനെ കണ്ടെത്തണ മെന്നാണ് ബന്ധുക്കൾ പറയുന്നത്
ഗൗതം കൃഷ്‌ണയ്ക്കക്കായുള്ള തിരച്ചിൽ മന്ദഗതിയിലാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട് കടലിൽ കാണാതായവർക്കുള്ള തിരച്ചി ലിൽ അത്യാധുനിക സംവിധാന ങ്ങളുടെ സഹായം ഉപയോഗിക്കു ന്നില്ലെന്ന് ആരോപണവുമായി സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് ജയമോഹൻ രംഗത്തെത്തി
ഒരാഴ്ചയ്ക്കുള്ളിൽ വള്ളം മറി ഞ്ഞുള്ള വ്യത്യസ്തത സംഭവങ്ങ ളിൽ മൂന്നുപേരെയാണ് കാണാതായത്. ഇതിൽ രണ്ടു പേരുടെ യും മൃതദേഹം കരയോടു ചേർ ന്ന ഭാഗങ്ങളിൽ കണ്ടെത്തിയിരു ന്നു. തുടർന്ന് മത്സ്യത്തൊഴിലാളി കളുടെ സഹായത്തോടെ മൃതദേ ഹങ്ങൾ തീരത്ത് എത്തിച്ചിരുന്നു. തങ്കശ്ശേരി പുലിമുട്ടിനടുത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മു ണ്ടയ്ക്കൽ സ്വദേശി റോയിസണി ൻ്റെ കാണാതായത് കഴിഞ്ഞ മാസം 29ന് ആണ്. ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരൻ കൊല്ലം മുണ്ട യ്ക്കൽ കളീക്കൽ ഹർഷ ഭവ നിൽ സിറിലിനെ (15) മത്സ്യത്തൊ ഴിലാളികളും മറൈൻ എൻഫോഴ്സസ്‌മെന്റും കോസ്‌റ്റൽ പൊലിസും ചേർന്ന് രക്ഷപ്പെടുത്തിയിരു ന്നു റോയിസണിൻ്റെ മൃതദേഹം
രണ്ട് ദിവസത്തിനു ശേഷം കണ്ടെത്തി. ശനിയാഴ്ച പുലർ ച്ചെ മറ്റൊരു വള്ളം മറിഞ്ഞ് കാ ണാതായ തമിഴ്‌നാട് കന്യാകു മാരി സ്വദേശി അർജുന്റെ മൃത ദേഹവും രണ്ടു ദിവസത്തിനു ള്ളിൽ തീരത്ത് കണ്ടെത്തിയിരു ന്നു.





























