കോഴിക്കോട്. ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ നിന്ന് ശ്വാസതടസമുണ്ടായതിനെത്തുടർന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ ഷഹദേബ് ദാസും റിപാൻ ദാസുമാണ് മരിച്ചത്. മറ്റു രണ്ട് പേർ ചികിത്സയിലാണ്.
ബേപ്പൂരിൽ നിന്ന് 10 നോട്ടിക്കൽ അകലെ 12 തൊഴിലാളികളുമായി മത്സ്യബന്ധനം നടത്തുകയായിരുന്നു ആയിഷ എന്ന ബോട്ട്. എൻജിനിൽ വെള്ളം കയറിയെന്ന് സംശയം തോന്നിയപ്പോൾ പശ്ചിമബംഗാൾ സ്വദേശി ഷഹദേബ് ദാസ് എൻജിൻ റൂമിൽ ഇറങ്ങി. ഷഹദേബ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റു മൂന്നു പേർ. എല്ലാവരും ബോധരഹിതരായതോടെ മറ്റു തൊഴിലാളികൾ കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. ബോട്ട് കരയ്ക്കടുപ്പിച്ച് തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ ഷഹദേബ് ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റിപാൻ ദാസിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ബേപ്പൂർ സ്വദേശി വി.ബാബു, ബംഗാൾ സ്വദേശി ഗുണധാർ ദാസ് എന്നിവർ ചികിത്സയിലാണ്.
അപകടമുണ്ടായതെങ്ങനെയെന്ന് തീരദേശ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Home News Breaking News മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ നിന്ന് ശ്വാസതടസമുണ്ടായതിനെത്തുടർന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു






























