ആലപ്പുഴ.വാർത്താസമ്മേളനം വിളിച്ച് സജി ചെറിയാനും, എച്ച് സലാമും നടത്തിയ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജി സുധാകരൻ.പൊളിറ്റിക്കൽ ക്രിമിനലുകൾ ഫിലോസഫിക്ക് അനുസൃതമായി പ്രസ്താവനകൾ ഇറക്കുന്നു എന്നും കൃഷ്ണപിള്ള സ്മാരകം കത്തിക്കാൻ സജി ചെറിയാന് ഒപ്പം താൻ ഉണ്ടായിരുന്നില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പറഞ്ഞു.തനിക്ക് അനധികൃത സമ്പാദ്യം ഇല്ല. സജി ചെറിയാന്റെയും എച്ച് സലാമിന്റെയും സ്വത്ത് വിവരങ്ങൾ തൻറെ സ്വത്തു വിവരങ്ങൾക്കൊപ്പം ഏജൻസികൾ അന്വേഷിക്കണം എന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.പാർലമെന്റിലും പഞ്ചായത്തിലും ഉണ്ടായ തിരിച്ചടിയുടെ ബാക്കി നാലാം തീയതി ഉണ്ടാകുമെന്നും ജി സുധാകരൻ
തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ചു ജി സുധാകരനെതിരെ രൂക്ഷമായ വിമർശനം സജി ചെറിയാൻ ഉന്നയിച്ചത്.ജി സുധാകരന്റെയും ഭാര്യയുടെയും സ്വത്തു വിവരങ്ങൾ പരിശോധിക്കണമെന്നും,പാർട്ടി നേതാക്കൾക്കെതിരായി അധിക്ഷേപങ്ങൾ തുടർന്നാൽ ജി സുധാകരനെതിരെ കൂടുതൽ കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും സജി ചെറിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.ജി സുധാകരനെതിരെ എച്ച് സലാമും രൂക്ഷമായ പരാമർശങ്ങളുമായി രംഗത്ത് വന്നിരുന്നു.എന്നാൽ ഇതിനെതിരെ പ്രതികരിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ ജി സുധാകരൻ ഇതുവരെ തയ്യാറായില്ല.ഒരാഴ്ച നീണ്ട മൗനം അവസാനിപ്പിച്ചാണ് ഇന്ന് ജി സുധാകരൻ വീണ്ടും ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചത്.തന്റെയും ഭാര്യയുടെയും സ്വത്തു വിവരങ്ങളെക്കുറിച്ച് അന്വേഷണം സ്വാഗതം ചെയ്യുന്നതായും ഒപ്പം സജി ചെറിയാന്റെയും എച്ച് സലാമിന്റെയും സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കണം എന്നുമായിരുന്നു ജി സുധാകരന്റെ ആവശ്യം.ഇതിനുപുറമേ തങ്ങളുടെ സമ്പാദ്യം മകൻറെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് മൗലീക അവകാശം ആണ് എന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
സജി ചെറിയാനും എച്ച് സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫി ആണ് എന്നും വിമർശനം.രണ്ടു നേതാക്കളും കൂടിയാലോചിച്ച് അവരുടെ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിക്ക് അനിശ്ചിതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.കൃഷ്ണപിള്ള സ്മാരകം കത്തിക്കാൻ സജി ചെറിയാൻ ഒപ്പം താൻ ഇല്ലായിരുന്നു.അങ്ങനെ ആരും വിശ്വസിക്കില്ല എന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെയും ഭാര്യയുടെയും പേരിലുള്ള സമ്പാദ്യങ്ങൾ മകൻറെ പേരിൽ മാറ്റിക്കൊടുക്കുന്നത് മൗലിക അവകാശമാണ് എന്നും.മകൻ 19 വർഷമായി പ്രവാസിയാണ് എന്നും സുധാകരൻ വ്യക്തമാക്കി.താൻ പാർട്ടിയിൽ നിന്നും പോയതോടെ പാർട്ടിയുടെ വലിയൊരു ഭാരം ഒഴിഞ്ഞു എന്ന പ്രസ്താവന ഇരു നേതാക്കളും തനിക്കെതിരെ നടത്തിയ ക്രിമിനൽ ഗൂഢാലോചനകൾ തെളിയിക്കുന്നതാണ് എന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ അവർ ഓരോന്നായി വിളംബരം ചെയ്യുകയാണ്.പാർലമെന്റിലും പഞ്ചായത്തിലും ഉണ്ടായി തിരിച്ചടി ഇനി നാലാം തീയതി ഉണ്ടാവുമെന്നും സുധാകരൻ എഫ് ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.നിയമവിരുദ്ധമായി ആളുകളുടെ മൗലിക അവകാശത്തെ ചോദ്യം ചെയ്താൽ ഗുരുതരമായ നിയമ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുകയാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.ഇതോടെ പാർട്ടിയിൽ നിന്നുള്ള പുറത്തുപോകലിനു ശേഷവും സലാമിനും സജി ചെറിയാനും എതിരായ പ്രസ്താവനകൾക്ക് അവസാനം ഉണ്ടാകില്ല എന്ന സൂചന കൂടിയാണ് സുധാകരൻ മുന്നോട്ട് വയ്ക്കുന്നത്






























