Home News Breaking News മൂഴിക്കലിൽ പത്താം ക്ലാസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ കിണറ്റിൽ നിന്നും കണ്ടെടുത്ത ഫോൺ പരിശോധിച്ചതിൽ വ്യക്തം

മൂഴിക്കലിൽ പത്താം ക്ലാസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ കിണറ്റിൽ നിന്നും കണ്ടെടുത്ത ഫോൺ പരിശോധിച്ചതിൽ വ്യക്തം

Advertisement

കോഴിക്കോട്. മൂഴിക്കലിൽ പത്താം ക്ലാസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യമെന്ന് പൊലീസ്. കിണറ്റിൽ നിന്നും കണ്ടെടുത്ത ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. അമ്മയുടെ സഹോദരീപുത്രനായ അദ്നാനാണ് നസ്രീനയെ കഴുത്ത് ഞെരിച്ച് കൊന്നത്.

കൊലയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ അദ്നാൻ സുഹൃത്തുമായി നടത്തിയ ചാറ്റ് ആണ് പൊലീസ് കണ്ടെത്തിയത്. നസ്രീന അയക്കുന്ന രീതിയിലായിരുന്നു സന്ദേശം. അദ്നാൻ പുലർച്ച മരിച്ചെന്നും നിങ്ങൾക്ക് തരാനുള്ള ആയിരം രൂപ ഞാൻ നൽകാമെന്നും മാങ്കാവ് സ്വദേശിയായ സുഹൃത്തിനാണ് സന്ദേശം എത്തിയത്. അസ്വാഭാവികത തോന്നിയ സുഹൃത്തിൽ നിന്നും തിരിച്ച് ചോദ്യങ്ങൾ ഉണ്ടായതോടെ അദ്നാൻ മെസേജുകൾ അവസാനിപ്പിച്ചു. ചേവായൂർ പൊലീസ് അദ്നാന്റെ ഈ സുഹൃത്തിൽ നിന്നും വിവരം തേടി. കഴിഞ്ഞമാസം പത്തിന് പണയത്തിന് എടുത്ത ബൈക്കിന്റെ വാടക തുകയാണ് അദ്‌നാൻ സുഹൃത്തിന് നൽകാൻ ഉണ്ടായിരുന്നത്.

കൊലപാതകം നടന്ന ദിവസം അത് തിരികെ നൽകുമെന്നും അദ്‌നാൻ അറിയിച്ചിരുന്നു. അദ്നാന്റെയും നസ്രീനയുടെയും ഉമ്മമാരുടെ ഉപ്പയുടെ വീടാണ് മുഴിക്കലിലേത്. രണ്ടുപേർക്കും ഒരേ അവകാശം ഉള്ള വീട്.. നേരത്തെ അദ്നാനും കുടുംബവും ഈ വീടിൻ്റെ മുകളിൽ നിലയിൽ താമസിച്ചിരുന്നു. പിന്നീടുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഇവർ ഇവിടെ നിന്ന് താമസം മാറ്റുകയായിരുന്നു. നിലവിൽ ഇരുവരുടെയും ഉപ്പൂപ്പ ഹംസയുടെ ബിസിനസ് കാര്യങ്ങൾ നോക്കുന്നത് നസ്റീനയാണ്. ഇതും അദ്‌നാന് പെൺകുട്ടിയോട് പകയുണ്ടാക്കി.

നസ്രിനയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു തന്നെയാണ് അദ്നാൻ മൂഴിക്കലിലെ വീട്ടിലെത്തിയതെന്നും അതുകൊണ്ടാണ് കൊലയ്ക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നത് എന്നും പൊലീസ് പറയുന്നു. പിന്നീട് വീട്ടിൽ എത്തിയ ബന്ധുക്കളിൽ ആരോ തെളിവ് നശിപ്പിക്കാൻ ഫോണുകൾ കിണറ്റിൽ എറിഞ്ഞെന്നാണ് നിഗമനം. ഇതാരാണെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. രണ്ടുപേരുടെയും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here