25.3 C
Kollam
Thursday 15th October, 2026 | 11:13:52 PM
Home News Breaking News ചെന്താമര,നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും,ഇന്ന് വിധി

ചെന്താമര,നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും,ഇന്ന് വിധി

പാലക്കാട് .നെൻമാറ ഇരട്ടക്കൊല കേസിൽ ജില്ലാ നിയമ സഹായ വേദിയുടെ കൗൺസിലിങ്ങ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വിഡിയോ കോൺഫറൻസ് വഴി പ്രതി ചെന്താമരയെ ജില്ലാ അഡീ. സെഷൻസ് കോടതിയിൽ ഹാജരാക്കും. റിപ്പോർട്ട് സമർപ്പിച്ച ശേഷം നടക്കുന്ന വാദത്തിന് പിന്നാലേ ആകും ശിക്ഷാവിധി എന്ന് പറയുമെന്ന് കോടതി പ്രഖ്യാപിക്കുക. പ്രതി പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുമെന്നും മാനസാന്തരത്തിന് യാതൊരു സാധ്യതയിലെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

പരാമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാന്നാണ് ആവശ്യം. എന്നാൽ കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രായം ഉൾപ്പെടെ പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണം എന്നും പ്രതിഭാഗവും വാദിച്ചു. 20025 ജനുവരി 27 ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ ആണ് ഒന്നര വർഷത്തിന് ശേഷം കോടതി വിധി പറയാൻ ഒരുങ്ങുന്നത്