ശാസ്താംകോട്ട .അപ്രഖ്യാപിത പവർകട്ടിനെതിരെ ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,
ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് എസ് വലിയപാടം അധ്യക്ഷനായ യോഗം കുന്നത്തൂർ ബ്ലോക്ക് സെക്രട്ടറി എസ് സുധീർ ഷാ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് ജോ:സെക്രട്ടറി എസ് നിതിൻ സ്വാഗതം പറഞ്ഞു, ബ്ലോക്ക് ജോ സെക്രട്ടറി ശ്യാം കൃഷ്ണൻ, വൈസ് പ്രസിഡന്റ് അലീന അമൽ, അജേഷ്, ആതിര വിഷ്ണു എന്നിവർ സംസാരിച്ചു

































