26.1 C
Kollam
Tuesday 22nd September, 2026 | 08:30:50 AM
Home News Breaking News ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം

പാലക്കാട് : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. പട്ടാമ്പിയിൽ ആണ് അപകടം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻഭാഗം പൂർണമായി കത്തി.


പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. പട്ടാമ്പി – പെരിന്തൽമണ്ണ റൂട്ടിൽ മത്സ്യമാർക്കറ്റിന് സമീപം വച്ചാണ് തീപിടിത്തമുണ്ടായത്. മാർക്കറ്റിലുണ്ടായിരുന്ന തൊഴിലാളികളെത്തി തീയണയ്ക്കാൻ ശ്രമിച്ചു. പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here