27.7 C
Kollam
Sunday 20th September, 2026 | 06:50:20 PM
Home News Breaking News പത്തനംതിട്ടയിൽ വീണ്ടും ഞെട്ടിക്കുന്ന പോക്സോ കേസ്,പത്താം ക്ലാസുകാരി നേരിട്ടത് നടുക്കുന്ന പീഡനം, പിതാവും പ്രതി

പത്തനംതിട്ടയിൽ വീണ്ടും ഞെട്ടിക്കുന്ന പോക്സോ കേസ്,പത്താം ക്ലാസുകാരി നേരിട്ടത് നടുക്കുന്ന പീഡനം, പിതാവും പ്രതി

പത്തനംതിട്ട. വീണ്ടും ഞെട്ടിക്കുന്ന പോക്സോ കേസ്.ചൂഷണത്തിന് ഇരയായത് പത്താം ക്ലാസുകാരി.ഏഴു കേസുകളിലായി ഏഴു പ്രതികൾ.കുട്ടിയുടെ അച്ഛനും പ്രതി. രണ്ടുപേർ അറസ്റ്റിൽ. കൂടുതൽ അറസ്റ്റുടൻ

പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയാണ് അറസ്റ്റിലായത്.ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനും അറസ്റ്റിൽ.സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക ചൂഷണം നേരിടുന്നത് ഏഴാംക്ലാസിൽ പഠിക്കുമ്പോൾ. അച്ഛൻ ഇപ്പോൾ വിദേശത്ത് ; നാട്ടിലെത്തിക്കാൻ പോലീസ്നീക്കം തുടങ്ങി.

മലയാലപ്പുഴ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഒരു കേസ് പെരുനാട് പോലീസിന് കൈമാറും.സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം പറഞ്ഞത്.ഇത് പിന്നീട് സി ഡബ്ലിയുസി വഴി പോലീസിൽ എത്തുകയായിരുന്നു