26.3 C
Kollam
Sunday 20th September, 2026 | 08:07:33 PM
Home News Breaking News എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ട നിരാഹാരം തുടങ്ങി

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ട നിരാഹാരം തുടങ്ങി

തിരുവനന്തപുരം.എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ട നിരാഹാരം തുടങ്ങി.സെക്രട്ടറിയേറ്റിന് മുന്നിലാണ് നിരാഹാര സമരം നടത്തുന്നത്.25 പേരോളമാണ് നിരാഹാരം കിടക്കുന്നത്.മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടില്ല

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്നലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് കത്ത് നൽകിയിരുന്നു.ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും എന്ന് കത്തിൽ ഉറപ്പ് നൽകിയിരുന്നു

എന്നാൽ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല എന്നും ഈ ഉറപ്പിൽ വിശ്വാസമില്ലെന്നും LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.അധ്യാപക നിയമനം,
വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം