27.9 C
Kollam
Friday 18th September, 2026 | 07:39:37 PM
Home News Kerala ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളെ എതിര്‍ത്ത് സംസ്ഥാന പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിലപാട് അറിയിക്കും. കേസില്‍ ഇന്നലെ 9 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയേക്കും.

പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇഡി ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ല എന്നും, എന്നാല് ആക്രമണം ഗൗരവമാണ് എന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കിയിരുന്നു. ഇതേ മാനദണ്ഡം ചൂണ്ടികാട്ടി, ഇന്ന് നാല് പ്രതികൾക്ക് കൂടി സിംഗിൾ ബെഞ്ച് ജാമ്യം നൽകിയേക്കും.