29.7 C
Kollam
Friday 18th September, 2026 | 06:13:36 PM
Home News Breaking News മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്, വിചാരണക്കോടതി മാറ്റിയ തിനെതിരെ ഭാര്യ നൽകിയ...

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്, വിചാരണക്കോടതി മാറ്റിയ തിനെതിരെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി മാറ്റിയ നടപടിക്കെതിരെ ഭാര്യ സി. ജസീല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രോസിക്യൂട്ടർമാരെ തുടർച്ചയായി മാറ്റുന്നതും പ്രതിഭാഗം അഭിഭാഷകന്റെ സൗകര്യാർത്ഥം വിചാരണക്കോടതി മാറ്റിയതും ചോദ്യം ചെയ്താണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂട്ടർമാരെ നിരന്തരം മാറ്റുന്നത് കേസിന്റെ വിചാരണ അട്ടിമറിക്കാൻ ഇടയാക്കുമെന്നും, ഉന്നത സ്വാധീനമുള്ള ഐഎസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ, നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിചാരണക്കോടതി മാറ്റി അഡിഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി കേസ് പഴയ വിചാരണക്കോടതിയിൽ തന്നെ തുടരാൻ നിർദേശം നൽകണമെന്നും ജസീല ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.