30.8 C
Kollam
Wednesday 16th September, 2026 | 04:02:00 PM
Home News Breaking News വീണയ്ക്ക് ഇന്ന് നിര്‍ണായകം

വീണയ്ക്ക് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം : സി.എം.ആര്‍.എല്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്ക് നേരിട്ടെത്തുന്ന നിര്‍ണായക ഘട്ടത്തിലേക്ക്. സി.എം.ആര്‍.എല്‍. ഉടമ ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെ, കേസിലെ മുഖ്യകണ്ണിയായ ടി. വീണ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, രാഷ്ട്രീയ-നിയമ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് കൊച്ചിയിലേക്കാണ്.അതേസമയം, മാധ്യമക്കണ്ണുകളില്‍ പെടാതെ അതീവ രഹസ്യമായി ഇ.ഡി. ഓഫീസിലേക്ക് ഹാജരാകാനുള്ള ബദല്‍ വഴികള്‍ തേടുകയാണ് വീണയെന്നാണ് വിവരം.