30.2 C
Kollam
Friday 18th September, 2026 | 12:05:51 PM
Home News Breaking News മെസ്സിപ്പട തുടങ്ങി; അൾജീരയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്, മെസിക്ക് ഹാട്രിക്ക്

മെസ്സിപ്പട തുടങ്ങി; അൾജീരയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്, മെസിക്ക് ഹാട്രിക്ക്

കാൻസാസ് സിറ്റി: ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്ക് വിജയവുമായി അര്‍ജന്‍റീന. മത്സര ത്തിൻ്റെ 17,60, 76 മിനിട്ടുകളിൽ മെസി നേടിയ മൂന്ന് ഗോളുകളുടെ ആധികാരിക വിജയത്തോടെയാണ് മെസിപ്പട അൾജീരിയയെ തകർത്തത്. ഈലോകകപ്പ് ചരിത്രത്തിലെ ഹാട്രിക്ക് നേട്ടത്തിനാണ് ഗോൾവേട്ടക്കാരൻ തുടക്കമിട്ടത്.

കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ നായകന്‍ ലിയോണല്‍ മെസി തന്‍റെ 200-ാം അന്താരാഷ്ട്ര മത്സരത്തില്‍ ഗോള്‍ നേടിയാണ് അര്‍ജന്‍റീനക്ക് ലീഡ് സമ്മാനിച്ചത്. അൾജീരിയക്കെതിരായ ഗോളോടെ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളില്‍ കിലിയന്‍ എംബാപ്പെക്കൊപ്പം മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മെസിക്കായി.