30.8 C
Kollam
Wednesday 16th September, 2026 | 01:44:37 PM
Home News Breaking News പാലക്കാട് വീണ്ടും ഡെങ്കി ബാധിച്ച് ഒരു മരണം കൂടി; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം: ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ...

പാലക്കാട് വീണ്ടും ഡെങ്കി ബാധിച്ച് ഒരു മരണം കൂടി; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം: ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം ചേരും

തിരുവനന്തപുരം:
പാലക്കാട് ഡെങ്കിപനി ബാധിച്ച് ഒരു മരണം കൂടി. കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി ജിജോ മോഹൻ ആണ് മരിച്ചത്. ഇതോടെ പാലക്കാട് ജില്ലയിൽ ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. മണ്ണാർക്കാട് മേഖലയിലാണ് ഡെങ്കി വ്യാപനം കൂടുതൽ.ഇതിനിടെ സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കുന്ന യോഗം ഓൺലൈനായാണ് നടക്കുക. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.