Home News Breaking News പാപ്പനംകോട് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം,രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു

പാപ്പനംകോട് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം,രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു

Advertisement

തിരുവനന്തപുരം. കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഇലക്ട്രിക് ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ഇന്ന് രാവിലെയായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച അപകടം നടന്നത്. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസിനായി റോഡിലേക്ക് ഇറങ്ങുകയായിരുന്ന ഇലക്ട്രിക് ബസാണ് അപകടമുണ്ടാക്കിയത്. ഡിപ്പോയുടെ കവാടം കടന്ന് മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ശക്തമായ ഇടിയിൽ കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടസമയത്ത് കടയിലുണ്ടായിരുന്നവർക്കും വഴിയാത്രക്കാരനുമാണ് ഗുരുതരമായി പരുക്കേറ്റത്. റോഡിനരികിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരൻ രക്ഷപ്പെട്ടത് തലനാഴിരക്ക്

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ബസിന് പെട്ടെന്ന് ഉണ്ടായ സാങ്കേതിക തകരാറാണോ അതോ ഡ്രൈവർക്ക് ഉണ്ടായ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.നാട്ടുകാരും പോലീസും ചേർന്നാണ് ഉടൻ തന്നെ പരുക്കേറ്റവരെ വാഹനത്തിൽ നിന്നും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ രണ്ടുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here