Home News Breaking News കുറ്റം പ്രവർത്തകർക്ക്, സംഘടനാരംഗത്ത് ഗുരുതര വീഴ്ചകളെന്ന് സിപിഎം അവലോകന രേഖ

കുറ്റം പ്രവർത്തകർക്ക്, സംഘടനാരംഗത്ത് ഗുരുതര വീഴ്ചകളെന്ന് സിപിഎം അവലോകന രേഖ

തിരുവനന്തപുരം.കുറ്റം പ്രവർത്തകർക്ക്. സംഘടനാരംഗത്ത് ഗുരുതര വീഴ്ചകളെന്ന് സിപിഎം അവലോകന രേഖ. കേഡർമാരുടെ വീഴ്ച എണ്ണിപ്പറഞ്ഞ് സംസ്ഥാന സമിതി റിപ്പോർട്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേഡർമാർ
പരാജയപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം വലിയ തോതിൽ കുറയുന്നത് ഗൗരവകരമായ പ്രശ്നം

ജനങ്ങളുമായി രാഷ്ട്രീയ കാഴ്ചപ്പാടുകൾ സംവദിക്കാൻ ശേഷിയുള്ള സഖാക്കളുടെ എണ്ണം കുറയുന്നതായി സിപിഎം. പാർട്ടിക്കെതിരെ വരുന്ന വലിയ വിമർശനങ്ങളെ പ്രതിരോധിക്കാൻ പല സഖാക്കളും തയ്യാറാകുന്നില്ലെന്ന ഗുരുതരമായ കണ്ടെത്തലും പാർട്ടി രേഖയിൽ. പോരായ്മകൾ അക്കമിട്ടു നിരത്തുന്ന പാർട്ടി രേഖയുടെ പകർപ്പ് പുറത്ത്.