27.4 C
Kollam
Tuesday 15th September, 2026 | 10:06:28 PM
Home News Kerala ട്രാവലറിന് മുന്നിൽ കാട്ട്പന്നി ചാടി,നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

ട്രാവലറിന് മുന്നിൽ കാട്ട്പന്നി ചാടി,നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

തൃശൂര്‍.ട്രാവലറിന് മുന്നിൽ കാട്ട്പന്നി ചാടി. നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്.ഇന്ന് പുലർച്ചെ 1.30ന് വടക്കാഞ്ചേരി കുന്നംകുളം പാതയിൽ മുട്ടിക്കൽ ആണ് അപകടം

മുട്ടിക്കൽ ഷാപ്പിന് സമീപം ടെമ്പോട്രാവലറിന്‍റെ മുന്നിൽ പന്നി ചാടിയതിനെതുടർന്ന് നിയന്ത്രണം വിട്ട് ട്രാവലർ മരത്തിൽ ഇടിച്ച് കയറി. പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ വരുകയായിരുന്നു ട്രാവലർ.