27.6 C
Kollam
Saturday 12th September, 2026 | 07:51:34 PM
Home News Kerala ആക്രമണം നടത്തിയ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന വലയെറിഞ്ഞ് പിടികൂടി

ആക്രമണം നടത്തിയ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന വലയെറിഞ്ഞ് പിടികൂടി

കോട്ടയം. ആളൊഴിഞ്ഞ വീട്ടിൽ കയറി ആക്രമണം നടത്തിയ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.

കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള കെട്ടിടത്തിലാണ് സംഭവം. വീടിന്റെ ഗേറ്റ് തകർത്ത് ചങ്ങലയുമായി വീടിന്റെ ജനാലയും വാതിലും ഇയാൾ അടിച്ചുതകർത്തു. ഫയർഫോഴ്‌സിനെയും പൊലീസിനെയും കണ്ടതോടെ കെട്ടിടത്തിൻ്റെ മുകളിൽ കയറി.

വീടിൻ്റെ മുകളിൽ നിന്ന് കല്ലും കമ്പികളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് വലയിട്ട് പിടിച്ചത്