29.7 C
Kollam
Saturday 12th September, 2026 | 06:53:29 PM
Home News Breaking News ശബരിമല ഗൂഡാലോചന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?

ശബരിമല ഗൂഡാലോചന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?

പത്തനംതിട്ട.ശബരിമല യുവതീപ്രവേശം ;ആത്മകഥ എഴുതാൻ പത്മകുമാർ,അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമെന്നും സൂചന.

ശബരിമലയില്‍ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പദ്മകുമാർ. മാറ്റി നിർത്താൻ ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതൻ. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ

ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല് അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആത്മകഥ എഴുതാൻ പത്മകുമാർ. യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണ കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആത്മകഥയിൽ ഉണ്ടാകും

ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ.തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും സുഹൃത്തുക്കളോട് പദ്മകുമാർ വെളിപ്പെടുത്തി. അച്ചടക്കനടപടി ഒഴിവാക്കാനുള്ള തന്ത്രമോ?

സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെയാണ് സിപിഎം ജില്ലാ കമ്മിറ്റി. അത് ഒഴിവാക്കാനുള്ള സമ്മർദ്ദ തന്ത്രം എന്ന് പാർട്ടിയിലെ ഒരു വിഭാഗം