27.6 C
Kollam
Saturday 12th September, 2026 | 07:43:13 PM
Home News Breaking News ബസ്ജീവനക്കാർ തമ്മിൽ സംഘർഷം,എറിഞ്ഞു കണ്ണാടി തകർത്ത് കണ്ടക്ടർ, യാത്രക്കാരിക്ക് പരിക്ക്

ബസ്ജീവനക്കാർ തമ്മിൽ സംഘർഷം,എറിഞ്ഞു കണ്ണാടി തകർത്ത് കണ്ടക്ടർ, യാത്രക്കാരിക്ക് പരിക്ക്

കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ ബസ്ജീവനക്കാർ തമ്മിൽ സംഘർഷം. ബസിലെറിഞ്ഞു കണ്ണാടി തകർത്ത് കണ്ടക്ടർ. സംഘർഷത്തിൽ യാത്രക്കാരിക്ക് പരിക്ക്. സംഘർഷം റീഗൽ, പൗർണമി ബസ് ജീവനക്കാർ തമ്മിൽ

യാത്രക്കാരി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകുന്നേരം 6മണിക്ക് പേരാമ്പ്ര കല്ലോട് ആയിരുന്നു സംഭവം.

യാത്രക്കാരുടെ ജീവന്‍പോലും വകവയ്ക്കാതെ സ്വകാര്യ ബസുകാര്‍ നടത്തുന്ന പേക്കൂത്ത് സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞദിവസം പന്തളത്ത് രണ്ടു ബസുകള്‍ തമ്മിലിടിച്ച് അരിശം തീര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. പ്രതികള്‍ പലപ്പോഴും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തലയൂരുകയാണ് പതിവ്. വീണ്ടും നിരത്തിലിറങ്ങും. ഇത്തരക്കാരെ പൂട്ടാന്‍ എംവിഡിക്ക് കഴിയുമെങ്കിലും അക്രമം തുടര്‍ക്കഥയാവുകയാണ്.

അതുപോലെ കെഎസ്ആര്‍ടിസിയിലും അക്രമസ്വഭാവമുള്ള ജീവനക്കാര്‍ നിരത്തില്‍ ഭീഷണിയാവുന്നുണ്ട്. ഇവരെ അധികൃതര്‍ ശ്രദ്ധിക്കാറേയില്ല.