Home News Kerala സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എതിർദിശയിൽ തിരിയാൻ ശ്രമിച്ച കാര്‍ മൂലം ബൈക്ക് യാത്രികന്‍...

സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എതിർദിശയിൽ തിരിയാൻ ശ്രമിച്ച കാര്‍ മൂലം ബൈക്ക് യാത്രികന്‍ മരിച്ചു, കാര്‍ തേടി പൊലീസ്

Advertisement

കോഴിക്കോട്. മലാപ്പറമ്പിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചതിൽ, അപകടം വരുത്തിയ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി.
കണ്ണൂർ സ്വദേശിയായ കെ. പ്രഗിലാണ് അപകടത്തിൽ മരിച്ചത്. സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എതിർദിശയിൽ തിരിയാൻ ശ്രമിച്ച കാറാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാർ കണ്ടയുടനെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട പ്രഗിൽ സൂചന ബോർഡിൽ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ കാർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത് കേസിന് ഗൗരവം വർധിപ്പിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട വാഹനവും ഡ്രൈവറെയും കണ്ടെത്താൻ നടക്കാവ് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിക്കുന്നതിനൊപ്പം, വാഹനത്തിന്റെ റൂട്ടും തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അപകടത്തിന് ശേഷം ഏകദേശം 20 മിനിറ്റോളം റോഡിൽ കിടന്നിരുന്ന പ്രഗിലിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here