27.1 C
Kollam
Wednesday 17th June, 2026 | 12:51:22 AM
Home News Breaking News ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി, അന്വേഷണം പുതിയ...

ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി, അന്വേഷണം പുതിയ തലത്തിലേക്ക്‌

Advertisement

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി. സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി.

Also Read: പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി വില കൂട്ടിയേക്കും? കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് എണ്ണക്കമ്പനികൾ

സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടി തീരുമാനം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്‌ത്രീയപരിരോധന നടത്തുന്നത്.

Advertisement