30.1 C
Kollam
Tuesday 29th September, 2026 | 11:26:23 AM
Home News Breaking News പി എസ് സിക്ക് താക്കീത് നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പി എസ് സിക്ക് താക്കീത് നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പി എസ് സിക്ക് താക്കീത് നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ആഭ്യന്തര മന്ത്രി എന്ന നിലയിൽ താനാണ് അന്വേഷണം പ്രഖ്യാപിച്ചത് എന്നും
ചെയർമാൻ ഉൾപ്പെടെ ഉളളവർ അന്വേഷണത്തിന് മുന്നിൽ വരും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി എസ് സി അന്വേഷണത്തെ ഭയപ്പെടുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പി എസ് സി ക്കെതിരെ രൂക്ഷ വിമർശനമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയത്.
കേരത്തിലെ പി എസ് സി എല്ലാത്തിനും അതീതമെന്ന് പറയുന്നു എന്നും
ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത തകർത്ത പിഎസ്‌സി ഇതുപോലെ വേറെ ഇല്ല എന്നും ചെന്നിത്തല പറഞ്ഞു.

ഇന്നത്തെ പിഎസ്‌സി അന്വേഷണത്തെ ഭയപ്പെടുന്നു
ക്രൈം ബ്രാഞ്ച് വിളിച്ചാൽ പോകില്ലെന്ന് പറയുന്നു. ചെയർമാൻ ഉൾപ്പെടെ ഉളളവർ അന്വേഷണ പരിധിയിൽ വരുമെന്നും ചെന്നിത്തലയുടെ താക്കീത്

.
അതേ സമയം അന്വേഷണത്തിൽ പി എസ് സി അംഗങ്ങൾ നിസ്സഹകരണം തുടരുകയാണ്. രണ്ടാം തവണയും ക്രാംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും സഹകരിക്കാൻ കമ്മിഷൻ തയ്യാറായില്ല.
വിവാദങ്ങളിൽ ‘എല്ലാം കോടതി പറയട്ടെ’ എന്ന കർശന നിലപാടിലാണ് നിലവിൽ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here