30.1 C
Kollam
Tuesday 29th September, 2026 | 11:22:58 AM
Home News Breaking News ബുധനാഴ്ച മുതൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ബുധനാഴ്ച മുതൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.മുന്നറിയിപ്പിന്റെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മലപ്പുറം,പാലക്കാട്,എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട എന്നിങ്ങനെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്.വെള്ളിയാഴ്ച വയനാട്,മലപ്പുറം ,പാലക്കാട്,ഇടുക്കി,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്.
30 ന് കാലവർഷം പിന്മാറുമെങ്കിലും പടിഞ്ഞാറൻ കാറ്റ് തുടരുന്നതും ന്യൂനമർദ്ദ പാത്തി രൂപ്പെടാനുള്ള സാധ്യതയുമാണ് മഴയ്ക്ക് കാരണം. മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കേരളത്തിലെ തീരദേശ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here