26.9 C
Kollam
Wednesday 17th June, 2026 | 06:35:12 AM
Home News Local ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി തേവലക്കര ​ഗേൾസ്, ബോയ്സ് ഹൈസ്കൂളുകൾ

ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി തേവലക്കര ​ഗേൾസ്, ബോയ്സ് ഹൈസ്കൂളുകൾ

Advertisement

കൊല്ലം: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ തേവലക്കര ​ഗേൾസ്, ബോയ്സ് ഹൈസ്കൂളുകൾക്ക് മിന്നും വിജയം. തേവലക്കര ​ഗേൾസ് ഹൈസ്കൂളിൽ നിന്ന് മൂന്ന് മിടുമിടുക്കികൾ സ്കോളർഷിപ്പ് സ്വന്തമാക്കിയപ്പോൾ ബോയ്സിലെ രണ്ട് ആൺകുട്ടികൾ സ്കോളർഷിപ്പ് നേടി.

അമേയ എം, ആരാധന എ, അഹിനോ സൂസൻ വർ​ഗീസ് എന്നിവരാണ് തേവലക്കര ​ഗേൾസ് ഹൈസ്കൂളിന് വേണ്ടി സ്കോളർഷിപ്പ് നേടി അഭിമാനമായത്. പൊതുവിഭാ​ഗത്തിൽ അമേയ എം 132 മാർക്ക് നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

ആരാധന എ, 124 മാർക്കോടെയാണ് സ്കോളർഷിപ്പ് നേടിയത്, അഹിനോ സൂസൻ വർഗീസ് 112  മാർക്കോടെയാണ് സ്കോളർഷിപ്പ് സ്വന്തമാക്കിയത്.

ബോയസ് ഹൈസ്കൂളിലെ ചരൺ ജെ, ആദിത്യൻ കെ എന്നിവരാണ് മികച്ച മാർക്കുകൾ നേടി സ്കോളർഷിപ്പ് സ്വന്തമാക്കിയത്.


9 മുതൽ 12 ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകളിൽ പ്രതിവർഷം 12000/- രൂപ വീതം ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ മെറിറ്റ് സ്കോളർഷിപ്പാണ് NMMS. സ്കോളർഷിപ്പ് പരീക്ഷക്കായി പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. നിലവിൽ  പത്തിലും ഒമ്പതിലുമായി പഠിക്കുന്ന 3 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു വരുന്നുണ്ട്.
അതോടൊപ്പമാണ് ഇപ്പോൾ 3 പേർക്ക് കൂടി ലഭിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ വർഷം USS സ്കോളർഷിപ്പ് പരീക്ഷയിലും തേവലക്കര സ്കൂളിലെ 16 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

Advertisement