26.9 C
Kollam
Wednesday 17th June, 2026 | 03:59:11 AM
Home News National ജബല്‍പൂരിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ജബല്‍പൂരിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Advertisement

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരണത്തിലും നാലുവയസ്സുകാരനായ മകനെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാകാം മരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

നര്‍മദാ നദിയില്‍ നര്‍മദ ബാര്‍ഗി ഡാമിനു സമീപത്താണ് ഇന്നലെ ബോട്ടപകടമുണ്ടായത്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു അവര്‍. ഒപ്പമുണ്ടായിരുന്ന പിതാവും മകളും രക്ഷപ്പെട്ടു.

ഇതുവരെയും 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 പേരെ രക്ഷപ്പെടുത്തി. 17 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 5 കുഞ്ഞുങ്ങളുള്‍പ്പെടെ 9 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസും ജില്ലാ അധികൃതരും ദുരന്തനിവാരണ സേനയുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

Advertisement