26.2 C
Kollam
Friday 18th September, 2026 | 05:16:24 AM
Home News Kerala ലോറി മറിഞ്ഞു;എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു

ലോറി മറിഞ്ഞു;എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു

മിത്രപുരം: എം.സി.റോഡിൽ മിത്രപുരം ജങ്ഷന് സമീപം ലോറി നിയന്ത്രണം വിട്ട് റോഡിനു കുറുകെ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.


മിത്രപുരം ഭാഗത്തു നിന്നും പൊള്ളാച്ചിയിലേക്ക് വിറക് വേസ്റ്റുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് വ്യാഴാഴ്ച 3.30-ന് നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടർന്ന് അടൂർ അഗ്നി രക്ഷാ സേന, പോലീസ്,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ക്രെയിനിൻ്റെ സഹായത്തോടെ ലോറി റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.