27.1 C
Kollam
Friday 18th September, 2026 | 03:21:31 AM
Home News Kerala അജ്ഞാത ജീവിയുടെ ആക്രമണം,ഒരാഴ്ചയ്ക്കിടെ കൊന്നത് മുപ്പതോളം കോഴികളെ

അജ്ഞാത ജീവിയുടെ ആക്രമണം,ഒരാഴ്ചയ്ക്കിടെ കൊന്നത് മുപ്പതോളം കോഴികളെ

പാലക്കാട്. കല്ലടിക്കോട് അജ്ഞാത ജീവിയുടെ ആക്രമണം.കോണിക്കഴിയിൽ അജ്ഞാത ജീവി ഇന്നലെ രാത്രിയിൽ 12 കോഴികളെ കൊന്നു.ചോലക്കുണ്ടിൽ രാജൻ ,വാർഡ് മെമ്പർ ഗിരിജ, പ്രദേശവാസി ബിന്ദു കോഴികളെയാണ് കൊന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അജ്ഞാത ജീവി കോണികഴിയിൽ കൊന്നത് മുപ്പതോളം കോഴികളെ

ഒരു മാസത്തിനിടെ മാത്രം നൂറിലധികം കോഴികളെ അജ്ഞാത ജീവി കൊന്നെന്ന് നാട്ടുകാർ.ആടിൻറെ വലിപ്പമുള്ള തവിട് നിറത്തിലുള്ള അജ്ഞാത ജീവിയാണ് കോഴികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ. അജ്ഞാത ജീവിയെ പിടികൂടണമെന്നും ആവശ്യം